Job Vacancies : ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ റിസർച്ച് ഫെല്ലോ ഒഴിവ്; ഇലക്ട്രോണിക്സ് ​ഗസ്റ്റ് അധ്യാപകർ

Web Desk   | Asianet News
Published : Dec 29, 2021, 09:53 AM IST
Job Vacancies : ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ റിസർച്ച് ഫെല്ലോ ഒഴിവ്; ഇലക്ട്രോണിക്സ് ​ഗസ്റ്റ് അധ്യാപകർ

Synopsis

രണ്ട് വർഷത്തിൽ കുറയാതെ ഉള്ള ഗവേഷണ പരിചയം, അധ്യാപന പരിചയം അഭിലഷണീയം.  പി എച്ച് ഡി റഗുലേഷൻ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന.

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തുന്ന 'പ്രായമായവരിലെ വീഴ്ച തടയൽ' എന്ന ഗവേഷണത്തിലേക്ക്  റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ  ആരോഗ്യ ശാസ്ത്ര സർവകലാശാല അംഗീകരിച്ച ആരോഗ്യ ശാസ്ത്ര സംബന്ധമായ വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 

രണ്ട് വർഷത്തിൽ കുറയാതെ ഉള്ള ഗവേഷണ പരിചയം, അധ്യാപന പരിചയം അഭിലഷണീയം.  പി എച്ച് ഡി റഗുലേഷൻ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാല ഓഫീസിൽ 2022 ജനുവരി 18ന് രാവിലെ 10.30 മണിക്ക് നേരിട്ട് ഹാജരാകണം.

അധ്യാപക ഒഴിവ്
മാനന്തവാടി ഗവ. കോളേജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍  ഇലക്ട്രോണിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപകന്റെ ഒഴിവുണ്ട്. അപേക്ഷകര്‍  യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും,  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആകണം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജനുവരി 03 ന് 11 ന് കോളേജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍- 9447959305, 9539596905.

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു