നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഗവേഷണം

Published : Apr 29, 2021, 09:37 AM IST
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഗവേഷണം

Synopsis

ഭുവനേശ്വര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) ഓഗസ്റ്റ് സെഷനിലെ ഗവേഷണ (പിഎച്ച്.ഡി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

മുംബൈ: ഭുവനേശ്വര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) ഓഗസ്റ്റ് സെഷനിലെ ഗവേഷണ (പിഎച്ച്.ഡി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മേഖലയും പ്രവേശന യോഗ്യതയും:

ബയോളജിക്കല്‍: മാസ്റ്റേഴ്‌സ്/എം.ടെക്./എം.ഫാം.  മേഖലകള്‍: അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, ബയോളജി, ലൈഫ് സയന്‍സസ്, ഫാര്‍മസി, വെറ്ററിനറി സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സസ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്

കെമിക്കല്‍: മാസ്‌റ്റേഴ്‌സ് ഇന്‍ കെമിസ്ട്രി/കെമിസ്ട്രിയിലെ അനുബന്ധ മേഖലകള്‍; ബേസിക് സയന്‍സസിലെ മാസ്റ്റേഴ്‌സും കെമിസ്ട്രിയില്‍ ബി.എസ്‌സി./ കെമിസ്ട്രി വിഷയമായുള്ള ബി.എസ്‌സി.; എം.ടെക്. അപ്ലൈഡ് കെമിസ്ട്രി/കംപ്യൂട്ടര്‍ സയന്‍സ്.

കംപ്യൂട്ടര്‍ സയന്‍സ്: മാസ്റ്റേഴ്‌സ്  കംപ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്/അനുബന്ധ മേഖലകള്‍

എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി: മാസ്റ്റേഴ്‌സ്/എം.ടെക്./എം.ഇ.  ഫിസിക്‌സ്/ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ്/ജിയോളജി/ജിയോഫിസിക്‌സ്/എര്‍ത്ത് സയന്‍സ്/കെമിസ്ട്രി/സ്‌പേസ്/അറ്റ്‌മോസ്ഫറിക് ആന്‍ഡ് ഓഷ്യാനിക് സയന്‍സസ്/എന്‍ജിനിയറിങ് ഫിസിക്‌സ്/മെക്കാനിക്കല്‍/സിവില്‍/കംപ്യൂട്ടര്‍. എം.എസ്‌സി.ക്കാര്‍ക്ക് മാത്തമാറ്റിക്കല്‍/കെമിക്കല്‍/ ഫിസിക്കല്‍ സയന്‍സ് ബാച്ചലര്‍ ബിരുദം വേണം.

ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്മാസ്റ്റേഴ്‌സ് സോഷ്യല്‍ സയന്‍സസ്/ അനുബന്ധ വിഷയങ്ങളില്‍

മാത്തമാറ്റിക്കല്‍: മാസ്റ്റേഴ്‌സ്

ഫിസിക്കല്‍: മാസ്റ്റേഴ്‌സ്  ഫിസിക്‌സ്, എം.ഇ./എം.ടെക്.  അപ്ലൈഡ് ഫിസിക്‌സ്.

മാസ്റ്റേഴ്‌സ് മാര്‍ക്ക് വ്യവസ്ഥ: 60 ശതമാനം (ഹ്യുമാനിറ്റീസ് 55 ശതമാനം)

അപേക്ഷകര്‍ മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയിരിക്കണം. https://www.niser.ac.in ല്‍ (ലേറ്റസ്റ്റ് ന്യൂസ് ലിങ്കില്‍.) വിശദവിവരങ്ങളുണ്ട്. അപേക്ഷ മേയ് ഒന്നുവരെ ഓണ്‍ലൈനായി നല്‍കാം. മാത്തമാറ്റിക്കല്‍ സയന്‍സസിന് മേയ് 30 വരെ അപേക്ഷിക്കാം.

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ