റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍; നവംബര്‍ 22 ന് നടത്തും

Web Desk   | Asianet News
Published : Nov 16, 2021, 09:59 AM ISTUpdated : Nov 16, 2021, 04:56 PM IST
റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍; നവംബര്‍ 22 ന് നടത്തും

Synopsis

2021-2022 അദ്ധ്യയന വര്‍ഷത്തിലെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സെലക്ഷന്‍ ട്രയല്‍ നവംബര്‍ 22 ന് രാവിലെ 9.30 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും.   

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളിലെ (government model residential sports school) 2021-2022 അദ്ധ്യയന വര്‍ഷത്തിലെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസിലേക്കുള്ള (admission process) പ്രവേശനത്തിനുള്ള കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സെലക്ഷന്‍ ട്രയല്‍ നവംബര്‍ 22 ന് രാവിലെ 9.30 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. 

അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസുകളിലെ പ്രവേശനത്തിനായി 2020-2021 അദ്ധ്യയന വര്‍ഷം 4, 10 ക്ലാസുകളില്‍ പഠിച്ചിരുന്നതും 2021-2022 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസുകളിലെ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുള്ളതുമായ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ 5, 11 ക്ലാസുകളിലേക്കുള്ള പ്രവേശനം നല്‍കുന്നത് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 6, 7, 8, 9 ക്ലാസുകളിലെ ഒഴിവിലേക്കുള്ള പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :സീനിയര്‍ സൂപ്രണ്ട്- 9562354866, സ്‌പോര്‍ട്‌സ് ഓഫീസര്‍-7012831236, പ്രിന്‍സിപ്പാള്‍-9605081001 .

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു