പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ; രാവിലെ 8ന് പ്ലസ്ടുവിനും 8.30ന് പത്താം ക്ലാസ്സിനും

Web Desk   | Asianet News
Published : Feb 02, 2021, 11:03 AM IST
പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ;  രാവിലെ 8ന് പ്ലസ്ടുവിനും 8.30ന് പത്താം ക്ലാസ്സിനും

Synopsis

രാവിലെ 8 മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം ക്ലാസ്സുകാർക്കുമുള്ള രണ്ട് റിവിഷൻ ക്ലാസ്സുകളാണ് സംപ്രേഷണം ചെയ്യുന്നത്. 

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ്സുകളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ ആരംഭിച്ചു. രാവിലെ 8 മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം ക്ലാസ്സുകാർക്കുമുള്ള രണ്ട് റിവിഷൻ ക്ലാസ്സുകളാണ് സംപ്രേഷണം ചെയ്യുന്നത്. ക്ലാസ്സുകളുടെ പുനഃസംപ്രേഷണം അതത് ദിവസം രാത്രി 8.00 മണിക്കും 8.30 നും വിക്ടേഴ്സിൽ ലഭ്യമാകും. ക്ലാസ്സുകളുടെ സമയ ക്രമവും ക്ലാസ്സുകളും തുടർച്ചയായി ഫസ്റ്റ് ബെൽ പോർട്ടലിലും ലഭ്യമാണ്. firstbell.kite.kerala.gov.in എന്ന ലിങ്ക് വഴി പോർട്ടലിൽ നിന്നും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഡൗൺലോഡ് ചെയ്യാം.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു