RRB Group D Phase-1 Exam : ആർആർബി ​ഗ്രൂപ്പ് ഡി ഫേസ് 1 പരീക്ഷ തീയതി അറിയാം; അഡ്മിറ്റ് കാർഡ് ആ​ഗസ്റ്റ് 12 മുതൽ

By Web TeamFirst Published Aug 10, 2022, 2:01 PM IST
Highlights

പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ നമ്പർ, ജനനതീയതി എന്നിവ ഉപയോ​ഗിച്ച് എക്സാം സിറ്റിയും പരീക്ഷതീയതിയും പരിശോധിക്കാം.

ദില്ലി: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ആർആർബി ​ഗ്രൂപ്പ് ഡി 2022 എക്സാം സിറ്റി സ്ലിപ്, പരീക്ഷ തീയതി എന്നിവ ഔദ്യോ​ഗിക വെബ്സൈറ്റായ rrb.cdg.gov.in ൽ  പ്രസിദ്ധീകരിച്ചു. ആ​ഗസ്റ്റ് 9നാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്. ഉദ്യോ​ഗാർത്ഥികൾക്ക് വെബ്സൈറ്റിൽ നിന്നും വിശദാംശങ്ങൾ പരിശോധിച്ച്, ഡൗൺലോഡ് ചെയ്യാം.  RRB ഗ്രൂപ്പ് ഡി 2022 പരീക്ഷാ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrb.cdg.gov.in-ൽ സജീവമാക്കിയിട്ടുണ്ട്.  പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ നമ്പർ, ജനനതീയതി എന്നിവ ഉപയോ​ഗിച്ച് എക്സാം സിറ്റിയും പരീക്ഷതീയതിയും പരിശോധിക്കാം. ഫേസ് 1 പരീക്ഷയ്ക്കുള്ള RRB ഗ്രൂപ്പ് ഡി 2022 അഡ്മിറ്റ് കാർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരീക്ഷ ആരംഭിക്കുന്നതിന് നാല് ദിവസം മുമ്പ് അഡ്മിറ്റ് കാർഡ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി. 

എക്സാം സിറ്റി സ്ലിപ് ഡൗൺലോഡ് ചെയ്യാം
ഉദ്യോ​ഗാർത്ഥികൾ ഔദ്യോ​ഗിക വെബ്സൈറ്റായ rrbcdg.gov.in സന്ദർശിക്കുക
തുടർന്ന് Click here for exam city slip weblink for CBT എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആവശ്യമായ വിശദാംശങ്ങൾ നൽകുക
എക്സാം സിറ്റിയെക്കുറിച്ചുള്ള വിശദാംശങ്ങൾ സ്ക്രീനിൽ ലഭ്യമാകും. 
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക
 
2022 ആ​ഗസ്റ്റ് 17 മുതൽ ആ​ഗസ്റ്റ് 25 വരെയാണ്  ആർആർബി ​ഗ്രൂപ്പ് ഡി എക്സാം നടത്തുക. ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് പരീക്ഷ നടത്തുന്നത്.

സ്കൂൾ അവധി വിവാദം: വിമർശനങ്ങൾ  ഉൾക്കൊള്ളുന്നു, പ്രഖ്യാപനം പൂർണ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ : കളക്ടര്‍ രേണുരാജ്

അധ്യാപക ട്രെയിനിംഗ്
കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന്
വര്‍ഷവും ഇളവ് അനുവദിക്കും. ഈ- ഗ്രാന്റ് വഴി പട്ടിക ജാതി, മറ്റര്‍ഹവിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യം ഉണ്ടായിരിക്കും. ആഗസ്റ്റ് 16 നകം അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട 04734296496, 8547126028.
 

 

click me!