RRB NCR Recruitment 2022 : റെയിൽവേയിൽ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസും ട്രേഡും യോ​ഗ്യത

Published : Jul 02, 2022, 02:34 PM IST
RRB NCR Recruitment 2022 : റെയിൽവേയിൽ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസും ട്രേഡും യോ​ഗ്യത

Synopsis

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് RRC, NCR ന്റെ ഔദ്യോഗിക സൈറ്റായ rrcpryj.org-ൽ ഓൺലൈനായി അപേക്ഷിക്കാം. 

ദില്ലി: റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (Railway recruitment cell) (ആർആർബി), (north central railway) നോർത്ത് സെൻട്രൽ റെയിൽവേ (എൻസിആർ) 1659 (apprentice) അപ്രന്റിസ് തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് RRC, NCR ന്റെ ഔദ്യോഗിക സൈറ്റായ rrcpryj.org-ൽ ഓൺലൈനായി അപേക്ഷിക്കാം. RRB, NCR റിക്രൂട്ട്‌മെന്റ് 2022-നുള്ള അപേക്ഷാ പ്രക്രിയ ഇന്ന് മുതൽ ആരംഭിച്ചു. ഓഗസ്റ്റ് 1-ന് അവസാനിക്കും.

ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി ഒരു അംഗീകൃത ബോർഡിൽ നിന്ന് മൊത്തത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ SSC/മെട്രിക്കുലേഷൻ/10-ാം ക്ലാസ് പരീക്ഷയോ തത്തുല്യമായ പരീക്ഷയോ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ITI പാസായിരിക്കണം. ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 2022 ഓഗസ്റ്റ് 1-ന് 15 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം. ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 100 രൂപ അടയ്‌ക്കേണ്ടതാണ്. SC/ST/PWD/വനിതാ അപേക്ഷകർ ഫീസ് അടയ്‌ക്കേണ്ടതില്ല. ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് പേയ്മെന്റ് നടത്താം.

PREV
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ