പ്രീ പ്രൈമറി വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ‘സമഗ്ര ശിക്ഷ’ രണ്ടാം ഘട്ടം: വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം

Web Desk   | Asianet News
Published : Aug 06, 2021, 12:20 PM IST
പ്രീ പ്രൈമറി വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ‘സമഗ്ര ശിക്ഷ’ രണ്ടാം ഘട്ടം: വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം

Synopsis

സ്കൂളുകളുടെയും ഐടിഐകളുടെയും പോളിടെക്നിക്കുകളുടെയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് മാത്രമല്ല, സ്കൂളിന് പുറത്തുള്ള കുട്ടികൾക്കും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഉപയോഗിക്കും. 

ദില്ലി:  സർക്കാർ സ്കൂളുകളിൽ പ്രീ പ്രൈമറി വിഭാഗത്തിനായി പ്ലേ സ്കൂളുകൾ അടക്കമുള്ള വിവിധ പ്രവർത്തനങ്ങളുമായി ‘സമഗ്ര ശിക്ഷ’ പദ്ധതിയുടെ രണ്ടാംഘട്ടം 2026 വരെ നീട്ടി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 2021 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ സമഗ്ര ശിക്ഷാ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 1,85,398.32 കോടി രൂപയുടെ കേന്ദ്ര വിഹിതം ഉൾപ്പെടുന്ന 2,94,283.04 കോടി രൂപയുടെ സാമ്പത്തിക വിഹിതമാണ് പ്രഖ്യാപിച്ചത്. 1.16 ദശലക്ഷം സ്കൂളുകളും 156 ദശലക്ഷത്തിലധികം വിദ്യാർത്ഥികളും 5.7 ദശലക്ഷം സർക്കാർ അധ്യാപകരും പദ്ധതിയിൽ ഉൾപ്പെടുന്നു.

സ്കൂളുകളുടെയും ഐടിഐകളുടെയും പോളിടെക്നിക്കുകളുടെയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് മാത്രമല്ല, സ്കൂളിന് പുറത്തുള്ള കുട്ടികൾക്കും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഉപയോഗിക്കും. അങ്കണവാടി ജീവനക്കാർക്ക് പരിശീലനത്തിനായി മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനവും ECCE അധ്യാപകർക്കുള്ള ഇൻ-സർവീസ് അധ്യാപക പരിശീലനവും ലഭ്യമാക്കും. പ്ലേ സ്കൂളുകൾക്കായി ടീച്ചിങ്  ലേണിംഗ് മെറ്റീരിയലുകൾ, നാടൻ കളിപ്പാട്ടങ്ങൾ, ഗെയിമുകൾ എന്നിവയ്ക്കായി ഒരു കുട്ടിക്ക് 500 രൂപ വരെ നൽകും. സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി വിഭാഗങ്ങൾക്ക് പ്രതിവർഷം കളികൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കും.

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മെക്കാനിക്കൽ എൻജിനിയറിം​ഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; രജിസ്‌ട്രേഷൻ ആരംഭിച്ചു