സംസ്കൃത സർവ്വകലാശാലയിൽ അധ്യാപകരാകാം, പരീക്ഷകൾക്ക് മാറ്റം, കൂടുതൽ അറിയാം...

Published : Oct 09, 2022, 08:19 AM IST
സംസ്കൃത സർവ്വകലാശാലയിൽ അധ്യാപകരാകാം, പരീക്ഷകൾക്ക് മാറ്റം, കൂടുതൽ അറിയാം...

Synopsis

ഒക്ടോബർ 20, 26 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി എ പരീക്ഷകൾക്ക് മാറ്റം

സംസ്കൃത സർവ്വകലാശാലയിൽ താൽക്കാലിക അധ്യാപകർ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള പെയിന്റിംഗ് ഡിപ്പാർട്ട്മെന്റിലെ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേയ്ക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10 ന് രാവിലെ 10ന് ഡിപ്പാർട്ട്മെന്റിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പെയിന്റിംഗ്, സ്കൾപ്ചർ, മ്യൂറൽ പെയിന്റിംഗ് വിഷയങ്ങളിൽ പ്രാക്ടിക്കൽ വിഭാഗത്തിലും ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് എയ്സ്തറ്റിക്സ് വിഷയത്തിൽ തിയററ്റിക്കൽ വിഭാഗത്തിലുമാണ് ഒഴിവുകൾ. ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. പത്തിന് ഏതെങ്കിലും വിധത്തിൽ അവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണവും ചർച്ചയും

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ "നീതി ശതകത്തെ" ആസ്പദമാക്കി പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ഒക്ടോബർ പത്തിന് രാവിലെ 10.30ന് കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യപ്രമേയം "നീതിബോധം നീതിശതകത്തിൽ" എന്നാണ്. റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെ. സുകുമാരൻ "യുക്തിയും നീതിയും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, കവിയും എഴുത്തുകാരനുമായ രാജഗോപാലൻ കാരപ്പറ്റ, ടി. രാധാകൃഷ്ണൻ, ഡോ. വി. കെ. ഭവാനി, ഡോ. എ. പി. ഫ്രാൻസിസ്, ഡോ. കെ. വി. അജിത്കുമാർ, ഡോ. രൂപ വി., ഡോ. കവിത എം. എസ്., ഡോ. ആതിര ജാതവേദൻ എന്നിവർ പ്രസംഗിക്കും.

സംസ്കൃത സർവ്വകലാശാല : പരീക്ഷ മാറ്റി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഒക്ടോബർ 20, 26 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ യാഥാക്രമം ഒക്ടോബർ 27, 31 തീയതികളിലേക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു