
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഒഴിവുള്ള 13 സീറ്റുകളിൽ പിഎച്ച്.ഡി. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം (ഒന്ന്), സംസ്കൃതം വ്യാകരണം (രണ്ട്), സംസ്കൃതം വേദാന്തം (രണ്ട്), സംസ്കൃതം ന്യായം(രണ്ട്), സംസ്കൃതം ജനറൽ(ഒന്ന്), ഹിന്ദി(രണ്ട്), ഹിസ്റ്ററി(രണ്ട്), ഇംഗ്ലീഷ്(ഒന്ന്) വിഭാഗങ്ങളിലായി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലാണ് ഒഴിവുകളുള്ളത്.
മുന്‍ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയില്ല. അപേക്ഷ ഫീസ് 150/-. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.
സംസ്കൃത സർവ്വകലാശാലയിൽ പഞ്ചദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങി
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശായിലെ അധ്യാപകർക്കായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലുള്ള മീഡിയ സെന്ററിലെ കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. മാത്യൂസ് ടി. തെള്ളി, ഡോ. ടി. മിനി, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. കെ. വി. അജിത്കുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.
സ്കോപസ്, വെബ് ഓഫ് സയൻസ് എന്നിവയിലെ ഗവേഷണ പ്രസീദ്ധീകരണങ്ങൾ, സ്വയം പോർട്ടലിലെ ഓൺലൈൻ കോഴ്സ് രൂപീകരണം, നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള അധ്യാപനത്തിലെ നവീന രീതികൾ, ഉന്നത വിദ്യാഭ്യാസത്തിലെ ആഗോളീകരണം എന്നീ വിഷയങ്ങളിലാണ് അധ്യാപകർക്ക് പരിശീലനം നൽകുന്നത്. ഡോ. വി. കെ. കാർത്തിക, ഡോ. സുരേന്ദ്രൻ ചെറുകോടൻ, ഡോ. നിമിത അബൂബക്കർ, ഡോ. ഇസ്മായിൽ താമരശേരി, ഡോ. സൂസൻ തോമസ്, ഡോ. ടിസി മറിയം തോമസ്, പ്രൊഫ. കെ. എം. സംഗമേശൻ, മനു കെ. കെ. എന്നിവർ വിവിധ സെഷനുകളിൽ പരിശീലന ക്ലാസുകൾ നയിക്കും. ഫെബ്രുവരി ആറിന് പ്രോഗ്രാം സമാപിക്കും.