
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) പിഒ (Probationary Officers) 2021 മെയിൻ (Main Exam) ഓൺലൈൻ പരീക്ഷയുടെ കോൾലെറ്റർ (Admit Card) പ്രസിദ്ധീകരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രൊബേഷണറി ഓഫീസേഴ്സ് തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2022 ജനുവരി 7നാണ് പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള പ്രധാന പരീക്ഷ നടത്താൻ എസ് ബി ഐ നിശ്ചയിച്ചിരിക്കുന്നത്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?
എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക. ഹോംപേജിലെ കരിയർസ് സെക്ഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലേറ്റസ്റ്റ് അനൗൺസ്മെന്റിന് താഴെ റിക്രൂട്ട്മെന്റ് ഓഫ് പ്രൊബേഷണറി ഓഫീസേഴ്സ് എന്ന ലിങ്ക് ഓപ്പൺ ചെയ്യുക. ശേഷം ഡൗൺലോഡ് മെയിൻസ് എക്സാം കോൾ ലെറ്റർ എന്ന ലിങ്കിൽ പ്രവേശിക്കുക. രജിസ്ട്രേഷൻ നമ്പറും പാസ്‍വേർഡും കോഡും നൽകി എന്റർ ചെയ്യുക. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക.
മെയിൻ പരീക്ഷ ഓൺലൈനായി നടത്തും. 200 മാർക്കിന്റെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും 50 മാർക്കിന്റെ വിവരണാത്മക ചോദ്യങ്ങളുമാണ് ഉണ്ടാകുക. ഒബ്ജക്റ്റീവ് പരീക്ഷ അവസാനിച്ച ഉടൻ തന്നെ വിവരണാത്മക പരീക്ഷ നടത്തും. വിവരണാത്മ പരീക്ഷ ഉദ്യോഗാർത്ഥികൾ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യണം.