ഇന്ത്യന്‍ ആംഗ്യഭാഷ പരീശീലനത്തിന് തുടക്കം കുറിച്ച് എസ്.സി.ഇ.ആര്‍.ടി

Published : Dec 24, 2020, 04:05 PM IST
ഇന്ത്യന്‍ ആംഗ്യഭാഷ പരീശീലനത്തിന് തുടക്കം കുറിച്ച് എസ്.സി.ഇ.ആര്‍.ടി

Synopsis

. 5 ദിവസം നീണ്ടു നില്‍ക്കുന്ന ഔണ്‍ലൈന്‍ പരീശീലനത്തില്‍ കേരളത്തിലെ 33 സവിശേഷ വിദ്യാലയങ്ങളില്‍ നിന്നും 532 അധ്യാപക – അനധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്. 

തിരുവനന്തപുരം: കേരളത്തിലെ ശ്രവണപരിമിതി-സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഇന്ത്യന്‍ ആംഗ്യഭാഷ പരിശീലനത്തിന് തുടക്കം. എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടക്കുക. ഗുണമേന്മയുള്ള വിദ്യാഭ്യാസം ശ്രവണപരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉറപ്പ് വരുത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. 5 ദിവസം നീണ്ടു നില്‍ക്കുന്ന ഔണ്‍ലൈന്‍ പരീശീലനത്തില്‍ കേരളത്തിലെ 33 സവിശേഷ വിദ്യാലയങ്ങളില്‍ നിന്നും 532 അധ്യാപക – അനധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്‍ ലാംഗ്വേജിന്റെ അടിസ്ഥാന പാഠങ്ങളാണ്‌ ആദ്യഘട്ടത്തില്‍ 10 വീഡിയോ ക്ലാസുകളിലൂടെ നല്‍കുന്നത്.  
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു