Educational Scholarship : അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ്

By Web TeamFirst Published Jan 8, 2022, 3:00 PM IST
Highlights

ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും യോഗ്യതാ പരീക്ഷയില്‍ 50% മാര്‍ക്ക് വാങ്ങിയിട്ടുളളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

കോഴിക്കോട്: അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളില്‍ നിലവില്‍ (Educational Scholarship) തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ (Courses) പഠിക്കുന്നവര്‍ക്ക് 2021- 22 അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും യോഗ്യതാ പരീക്ഷയില്‍ 50% മാര്‍ക്ക് വാങ്ങിയിട്ടുളളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  

അപേക്ഷാ ഫോം അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  മേഖലാ ഓഫീസുകളില്‍ നിന്നും സൗജന്യമായി ലഭിക്കും.  അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി  ജനുവരി 31 ന് വൈകീട്ട് അഞ്ചിനകം  ബന്ധപ്പെട്ട മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

 പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ടുമെന്റിന്റെ  പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ ലാപ്ടോപ് വിതരണത്തിന് പരിഗണിക്കുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇവ കേരള ഗവണ്‍മെന്റ് അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്സിന് ഒരു പ്രാവശ്യം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ വീണ്ടും ആ കോഴ്സ് കാലയളവിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അപൂര്‍ണ്ണമായതോ നിശ്ചിത തിയ്യതിക്ക് ശേഷം ലഭിക്കുന്നതോ ആയ അപേക്ഷകള്‍  പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് മേഖലാ ഓഫിസുമായി ബന്ധപ്പെടണമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.  ഫോണ്‍ : 0495 2768094.
 

click me!