ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

Web Desk   | Asianet News
Published : Feb 04, 2021, 03:37 PM IST
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

Synopsis

അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്‌കൂൾ/കോളേജ് മേധാവി മുഖേന 10നകം നൽകണം. 


തിരുവനന്തപുരം: സർക്കാർ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മറ്റ് ആനുകൂല്യങ്ങൾ ലഭിയ്ക്കാത്ത ഭിന്നശേഷിക്കാർ, സർക്കാർ/എയ്ഡഡ് സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് നടപ്പ് സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് നൽകാൻ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്‌കൂൾ/കോളേജ് മേധാവി മുഖേന 10നകം നൽകണം. ഈ സാമ്പത്തിക വർഷം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും: ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ, ഐസിഡിഎസ് പ്രോജക്ട് ഓഫീസ് (അർബൻ-1), സുഭാഷ് നഗർ, വള്ളക്കടവ്, തിരുവനന്തപുരം-695008. ഫോൺ:0471-2464059.

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം