സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി: 100 ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും

By Web TeamFirst Published Jan 15, 2021, 9:03 AM IST
Highlights

പദ്ധതി പ്രകാരം തുടര്‍വിദ്യാഭ്യാസത്തിനായി 100 പേര്‍ കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം 100 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി മുഖേന തുടര്‍ വിദ്യാഭ്യാസത്തിനായി രജിസ്റ്റര്‍ ചെയ്ത 100 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. 10.71 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, പഠനകാലത്ത് താമസിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോം ഒരുക്കുക, തൊഴില്‍ പരിശീലനം നല്‍കുക എന്നിവയ്ക്കായി 35 ലക്ഷം അനുവദിച്ചിരുന്നു. പദ്ധതി പ്രകാരം തുടര്‍വിദ്യാഭ്യാസത്തിനായി 100 പേര്‍ കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

click me!