
പത്തനംതിട്ട: വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച് എസ് എ ഹിന്ദി, എച്ച് എസ് എ നാച്ചുറല്‍ സയന്‍സ് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പി എസ് സി നിയമനത്തിനുളള യോഗ്യത വേണം. സ്‌കൂളില്‍ താമസിച്ചു പഠിപ്പിക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവുമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി - 689 672 വിലാസത്തില്‍ rannitdo@gmail.com ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ : 04735 227703.