നവംബർ 30 വരെ സ്കൂളുകൾ അടച്ചിടുമെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ

Published : Nov 02, 2020, 02:41 PM ISTUpdated : Nov 02, 2020, 02:58 PM IST
നവംബർ 30 വരെ സ്കൂളുകൾ അടച്ചിടുമെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ

Synopsis

ഈ ഉത്തരവിന് നവംബര്‍ മാസം വരെ കാലാവധിയുണ്ടെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി. 

ദില്ലി: രാജ്യത്തെ സ്കൂളുകൾ നവംബർ 30 വരെ അടഞ്ഞ് കിടക്കുമെന്നുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി പ്രസ് ഇൻഫോർമേഷൻ ബ്യൂറോ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. ഈ ഉത്തരവിന്റെ തലക്കെട്ട് തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പിഐബി ട്വീറ്റിൽ പറയുന്നു. 

സെപ്റ്റംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. ഈ ഉത്തരവിന് നവംബര്‍ മാസം വരെ കാലാവധിയുണ്ടെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി. 
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു