സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തിയതി ദീർഘിപ്പിച്ചു

Published : Nov 21, 2020, 12:11 PM IST
സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തിയതി ദീർഘിപ്പിച്ചു

Synopsis

ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങൾക്കും www.scolekerala.org  സന്ദർശിക്കുക.

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേനെയുളള 2020-22 ബാച്ച് ഒന്നാം വർഷ ഹയർ സെക്കണ്ടറി കോഴ്‌സുകളുടെ പ്രവേശന തിയതി ദീർഘിപ്പിച്ചു. പിഴയില്ലാതെ 30 വരെയും, 60 രൂപ പിഴയോടെ ഡിസംബർ എട്ട് വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങൾക്കും www.scolekerala.org  സന്ദർശിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗം അയച്ചുതരണം. അന്വേഷണങ്ങൾക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. ഫോൺ:0471-2342950, 2342271.
 

PREV
click me!

Recommended Stories

മിഡിൽ ഈസ്റ്റിലെ ലുലു​ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ നിരവധി ജോലി ഒഴിവുകൾ; അഭിമുഖം നവംബർ അഞ്ചിന് തൃശ്ശൂരിൽ
കെ-ടെറ്റ് വിവാദ സർക്കുലർ പിൻവലിച്ചു; പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്