Scole Kerala DCA : സ്‌കോൾ കേരള ഡി.സി.എ പ്രവേശന തീയതി ജനുവരി 14ലേക്ക് നീട്ടി; പിഴയോടെ 22 വരെ അപേക്ഷിക്കാം

By Web TeamFirst Published Jan 8, 2022, 9:59 AM IST
Highlights

നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് (General Education Department) കീഴിലെ സ്‌കോൾ-കേരള (Scole Kerala) മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ നടത്തുന്ന ഡി.സി.എ കോഴ്‌സിന്റെ (DCA Course) ഏഴാം ബാച്ച് പ്രവേശന തീയതി ജനുവരി 14 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 22 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

വിദ്യാർഥികളുടെ വിവരം പ്രസിദ്ധീകരിച്ചു
2021-23 വർഷം ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് (ഹിന്ദി, ഉറുദു, സംസ്‌കൃതം, അറബിക്) സർക്കാർ/ അൺഎയ്ഡഡ് സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം 15നകം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.

click me!