സ്‌കോൾ കേരള; ഡി.സി.എ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം

Published : Jan 03, 2026, 05:06 PM IST
computer

Synopsis

സമ്പർക്ക ക്ലാസ്സുകളുടെ വിവരം പഠനകേന്ദ്രങ്ങൾ മുഖേന അറിയാവുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

സ്‌കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സിന്റെ 11 -ാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത്, നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. വിദ്യാർത്ഥികളുടെ യൂസർനെയിം, പാസ്‌വേഡ്‌ (ആപ്ലിക്കേഷൻ നം. & ജനന തീയതി) ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതും അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങേണ്ടതുമാണ്. സമ്പർക്ക ക്ലാസ്സുകളുടെ വിവരം പഠനകേന്ദ്രങ്ങൾ മുഖേന അറിയാവുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ
വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി