Scole Kerala : സ്‌കോൾ കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനവും പുനഃപ്രവേശനവും ജൂൺ 8 മുതൽ

Published : Jun 07, 2022, 12:19 PM IST
Scole Kerala : സ്‌കോൾ കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനവും പുനഃപ്രവേശനവും ജൂൺ 8 മുതൽ

Synopsis

പ്രവേശന യോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ കേരള വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം:  സ്‌കോൾ കേരള (Scole Kerala) മുഖേന 2022-23 അധ്യയന വർഷത്തെ (higher secondary course) ഹയർസെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ (admission) പ്രവേശനം, പുനഃപ്രവേശനം എന്നിവ ആഗ്രഹിക്കുന്നവർ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ജൂൺ 8 മുതൽ 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രവേശന യോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ കേരള വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കണ്ടറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ്/ രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂൺ 25ന് വൈകിട്ട് അഞ്ചിനകം എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്‌കൂളിൽ താത്കാലിക ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ടീച്ചർ (ഫിസിക്കൽ സയൻസ്), ട്രേഡ്‌സ്മാൻ (കാർപ്പെഡറി), ട്രേഡ്‌സ്മാൻ(ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഓരോ ഒഴിവുണ്ട്. ട്രേഡ്‌സ്മാന് ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐ.റ്റി.ഐ/വി.എച്ച്.എൽ.ഇ/ കെജിസിഇ/ ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ട്രേഡ്‌സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്) ഇന്റർവ്യു ജൂൺ 8ന് രാവിലെ 10നും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) രാവിലെ 11.30നും, ട്രേഡ്‌സ്മാൻ (കാർപ്പെഡറി) ഉച്ചയ്ക്ക് 1.30നും ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ഉച്ചയ്ക്ക് 2.30നും ടീച്ചർ(ഫിസിക്കൽ സയൻസ്) ജൂൺ 9 രാവിലെ 10നും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0472-2812686.
 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു