Scole Kerala : സ്‌കോള്‍ കേരള വി.എച്ച്.എസ്.സി അഡീഷണല്‍ മാത്ത്‌സ് പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു

Web Desk   | Asianet News
Published : Jan 14, 2022, 11:04 AM IST
Scole Kerala : സ്‌കോള്‍ കേരള വി.എച്ച്.എസ്.സി അഡീഷണല്‍ മാത്ത്‌സ് പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു

Synopsis

പിഴയില്ലാതെ ജനുവരി 19-വരെയും 60 രൂപ പിഴയോടെ ജനുവരി 27 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലെ (General Education Department) സ്‌കോള്‍ -കേരള (Scole Kerala) മുഖേന നടത്തി വരുന്ന 2021-22 അധ്യയന വര്‍ഷത്തെ (VHSC Additional Mathematics Course) വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഡീഷണല്‍ മാത്തമാറ്റിക്‌സ്  കോഴ്‌സിന്റെ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ജനുവരി 19-വരെയും 60 രൂപ പിഴയോടെ ജനുവരി 27 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രഷനുശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ  പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലോടു കൂടി സ്‌കോള്‍-കേരള സംസ്ഥാന ഓഫീസിലേക്ക് അയക്കണം. വിശദ വിവരങ്ങല്‍ക്ക് ജില്ലാ ഓഫീസിലെ 0484-2377537 നമ്പരില്‍ ബന്ധപ്പടാം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു