ഐ.എച്ച്.ആർ.ഡി കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷ; രജിസ്‌ട്രേഷൻ വിവരങ്ങൾ അറിയാം

Published : Nov 03, 2025, 05:55 PM IST
IHRD

Synopsis

വിദ്യാർത്ഥികൾക്ക് നവംബർ 7 വരെ ഫൈനില്ലാതെയും നവംബർ 14 വരെ ഫൈനോടു കൂടിയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈം ടേബിൾ ഡിസംബർ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018 (ലൈബ്രറി സയൻസ് സപ്ലിമെന്ററി), 2020, 2024 സ്‌കീം) ഡിസംബറിൽ നടക്കും.

വിദ്യാർത്ഥികൾക്ക്, പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളിൽ നവംബർ 7 വരെ ഫൈൻ കൂടാതെയും നവംബർ 14 വരെ 100 രൂപ ഫൈനോടു കൂടിയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈം ടേബിൾ ഡിസംബർ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു