SET Examination Date : സെറ്റ് പരീക്ഷ 2022 ജനുവരി ഒമ്പതിന്: അഡ്മിറ്റ് കാർഡ് എൽ.ബി.എസ് സെന്റർ വെബ്‌സൈറ്റ് വഴി

By Web TeamFirst Published Jan 5, 2022, 9:47 AM IST
Highlights

അഡ്മിറ്റ് കാർഡ് എൽ.ബി.എസ് സെന്റർ വെബ്‌സൈറ്റ് വഴി മാത്രമേ ലഭ്യമാകൂ. തപാല്‍ മാര്‍ഗം ലഭിക്കുന്നതല്ല. 

തിരുവനന്തപുരം: ഈ വർഷത്തെ സെറ്റ് പരീക്ഷ (SET Examination) ജനുവരി ഒമ്പതിന് നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in (Admit Card)എന്ന  വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കണം.  ഇത് തപാൽ മാർഗം ലഭിക്കുന്നതല്ല.  എല്ലാ പരീക്ഷാർത്ഥികളും കോവിഡ് മാനദണ്ഡങ്ങൾ തീർച്ചയായും പാലിച്ചിരിക്കേണ്ടതാണ്.  അഡ്മിറ്റ് കാർഡും, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർത്ഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല.

കൊവിഡ് മാനദണ്ഡങ്ങൾ‌ കൃത്യമായി പാലിച്ചായിരിക്കണം എല്ലാം ഉദ്യോ​ഗാർത്ഥികളും പരീക്ഷക്ക് ഹാജരാകേണ്ടതെന്ന് അധികൃതർ നിർദ്ദേശിച്ചു. ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക നിയമന യോഗ്യത പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അഥവ സെറ്റ് പരീക്ഷ. 2021 ഒക്ടോബറിലാണ് സെറ്റ് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചത്. എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയാണ് പരീക്ഷ നടത്തുക. 


 

click me!