കൊവിഡ് ലബോറട്ടറി പരിശീലനത്തില്‍ ഹ്രസ്വകാല കോഴ്‌സ്; അപേക്ഷ നവംബർ 30നകം

By Web TeamFirst Published Nov 25, 2020, 11:13 AM IST
Highlights

ഫുള്‍ ടൈം ഓണ്‍ കാമ്പസ് സഹവാസരീതിയില്‍ നടത്തുന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം അഞ്ചുദിവസമാണ്.

ബം​ഗളൂരു: ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിന്റെ (ജെ.എന്‍.സി. എ.എസ്.ആര്‍.) കീഴിലുള്ള കൊവിഡ് ഡയഗനോസ്റ്റിക് ട്രെയിനിങ് സെന്റര്‍ കോവിഡ്19 ലബോറട്ടറി ഡയഗനോസിസ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുള്‍ ടൈം ഓണ്‍ കാമ്പസ് സഹവാസരീതിയില്‍ നടത്തുന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം അഞ്ചുദിവസമാണ്.

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ബാച്ചിലര്‍/മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2020 ഏപ്രില്‍ ഒന്നിന് 40 കവിയരുത്. അപേക്ഷയുടെ മാതൃക www.jncasr.ac.in ല്‍ അനൗണ്‍സ്‌മെന്റ്്‌സ് ലിങ്കിലെ നോട്ടിഫിക്കേഷനില്‍ ലഭിക്കും. പ്രോഗ്രാമിലുള്ള താത്പര്യം വ്യക്തമാക്കുന്ന 100 വാക്കില്‍ കവിയാത്ത ഒരു കുറിപ്പ് പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

അപേക്ഷ നവംബര്‍ 30നകം latbraining@jncsar.ac.in ലേക്ക് ഇമെയില്‍ ആയി അയക്കണം. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ ബോര്‍ഡിങ്, ലോഡ്ജിങ് സൗകര്യം ലഭിക്കും. 5000 രൂപ സബ്‌സിസ്റ്റന്‍സ് അലവന്‍സായും നല്‍കും.
 

click me!