മാനസിക ആരോ​ഗ്യത്തിന് ഉറക്കവും നല്ല വായുവും, സൂര്യപ്രകാശവും പ്രധാനം; പരീക്ഷ പേ ചര്‍ച്ചയില്‍ ദീപിക പദുക്കോണ്‍

Published : Feb 12, 2025, 06:30 PM IST
മാനസിക ആരോ​ഗ്യത്തിന് ഉറക്കവും നല്ല വായുവും, സൂര്യപ്രകാശവും പ്രധാനം; പരീക്ഷ പേ ചര്‍ച്ചയില്‍ ദീപിക പദുക്കോണ്‍

Synopsis

സമ്മർദമുണ്ടെങ്കിൽ അത് മാതാപിതാക്കളോടും അധ്യാപകരോടും തുറന്നുപറയണമെന്നും ദീപിക കുട്ടികളോട് നിർദേശിച്ചു.

ദില്ലി: പരീക്ഷ പേ ചർച്ചയിൽ നടി ദീപിക പദുക്കോൺ വിദ്യാർത്ഥികളുമായി സംവദിച്ചു. പരീക്ഷ പേ ചർച്ചയുടെ എട്ടാം പതിപ്പിലെ രണ്ടാം എപ്പിസോഡിലാണ് ദീപിക പദുക്കോൺ അതിഥിയായെത്തിയത്. മാനസിക ആരോ​ഗ്യത്തിന് ഉറക്കവും, നല്ല വായുവും, സൂര്യപ്രകാശവും വളരെ പ്രധാനമാണെന്ന് ദീപിക പറഞ്ഞു. സമ്മർദമുണ്ടെങ്കിൽ അത് മാതാപിതാക്കളോടും അധ്യാപകരോടും തുറന്നുപറയണമെന്നും ദീപിക കുട്ടികളോട് നിർദേശിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും നടി മറുപടി നല്‍കി. ആകെ എട്ട് എപ്പിസോഡുകളുള്ള ഇത്തവണത്തെ പരീക്ഷ പേ ചർച്ചയിൽ ആദ്യ എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്.

പരീക്ഷാ പേ ചർച്ച 2025 ൻ്റെ എല്ലാ എപ്പിസോഡുകളും കാണാനും ‘എക്സാം വാരിയേഴ്സി’നെ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. ഈ വർഷം, പരീക്ഷ പേ ചർച്ചയിൽ പരീക്ഷകളുടെ വ്യത്യസ്ത വശങ്ങൾ ഉൾക്കൊള്ളുന്ന 8 എപ്പിസോഡുകൾ ആണ് അടങ്ങിയിരിക്കുന്നത്. അതിനാൽ, എല്ലാ എപ്പിസോഡുകളും കണ്ട് നമ്മുടെ #ExamWarriors-നെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

5,000 ദിര്‍ഹം ശമ്പളം, താമസവും ഭക്ഷണവും ടിക്കറ്റുമടക്കം സൗജന്യം; യുഎഇ വിളിക്കുന്നു, മലയാളികൾക്ക് അവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു