ശ്രീ സ്വാതി തിരുനാൾ ​ഗവ. സം​ഗീത കോളേജിലെ തിയേറ്ററിൽ സൗണ്ട് എൻജിനീയറാകാം; അഭിമുഖം ജൂലൈ 3ന്

Published : Jun 21, 2025, 05:50 PM IST
Sri Swathi Thirunal College Of Music

Synopsis

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് കോളേജിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. 

തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ സൗണ്ട് എൻജിനിയറിങ്ങിൽ ബിരുദം/ ഡിപ്ലോമയും ലോജിക് പ്രോ (Apple) സോഫ്റ്റ്‌വെയർ, ലൈവ് സൗണ്ട് എന്നീ മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരു സൗണ്ട് എൻജിനിയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 32,550 രൂപയാണ് പ്രതിമാസ ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കോളേജിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ജൂലൈ 3ന് രാവിലെ 10ന് ഹാജരാക്കേണ്ടതാണ്.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു