SBI Recruitment 2022 : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ; അവസാന തീയതി ഏപ്രിൽ 28

Published : Apr 15, 2022, 04:52 PM IST
SBI Recruitment 2022 : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ; അവസാന തീയതി ഏപ്രിൽ 28

Synopsis

അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) (State Bank of India) റെഗുലർ, കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലെ 8 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (specialist cadre officer) തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം.

പോസ്റ്റ്: സീനിയർ എക്സിക്യൂട്ടീവ് (എക്കണോമിസ്റ്റ്)
ഒഴിവുകളുടെ എണ്ണം: 2
ഉദ്യോഗാർത്ഥിക്ക് സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ എക്കണോമിക്സ്/എക്കണോമിക്സ്/ ഇക്കണോമെട്രിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് & ഇൻഫോർമാറ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഇൻഫോർമാറ്റിക്‌സ് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ എംബിഎ/പിജിഡിഎം, ഫിനാൻസിൽ സ്പെഷ്യലൈസേഷൻ/ഫിനാൻസിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം.

പോസ്റ്റ്: അഡ്‍വൈസർ (ഫ്രോഡ് റിസ്ക്)
ഒഴിവുകളുടെ എണ്ണം: 04
ഉദ്യോ​ഗാർത്ഥിക്ക് മാനേജ്‌മെന്റ് / എംബിഎയിൽ ബി.കോം/ബി.ഇ./ബി.ടെക്, പിജി എന്നിവയും 4 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്‌ക്കുക. GEN/EWS & OBC എന്നിവർക്ക് 750/-, SC / ST / PWD-ക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 8 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 28 ആണ്. 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല