സ്‌പോർട്‌സ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം; ശമ്പളം 26500-56700 രൂപ

Web Desk   | Asianet News
Published : Feb 27, 2021, 09:35 AM IST
സ്‌പോർട്‌സ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം; ശമ്പളം 26500-56700 രൂപ

Synopsis

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ.അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ സ്‌പോർട്‌സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 26500-56700 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 10ന് വൈകിട്ട് അഞ്ചിന് മുമ്പ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ നൽകണം.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു