ആയുർവേദ ബി.എ.എം.എസ്, പി.ജി ഡിപ്ലോമ കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ

By Web TeamFirst Published Mar 23, 2021, 2:08 PM IST
Highlights

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ആയുർവേദ കോളേജുകളിൽ ഒഴിവു വന്ന ബി.എ.എം.എസ്/പി.ജി ഡിപ്ലോമ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ആയുർവേദ കോളേജുകളിൽ ഒഴിവു വന്ന ബി.എ.എം.എസ്/പി.ജി ഡിപ്ലോമ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.എ.എം.എസ് ജനറൽ വിഭാഗത്തിലേക്ക്  KEAM 2020 ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ KEAM 2020 പ്രോസ്‌പെക്ടസ് 11.7.1 പ്രകാരമുള്ള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും/ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും എൻട്രൻസ് കമ്മീഷണർ പ്രസിദ്ധീകരിച്ച ആയുർവേദ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡാറ്റ ഷീറ്റ് ഇപ്പോൾ പഠിക്കുന്ന കലാലയത്തിൽ നിന്നും നേടിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്/ അസ്സൽ വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) എന്നിവ സഹിതം 25ന് പകൽ 9നും 12നുമിടയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടരുടെ ഓഫീസിൽ എത്തിച്ചേരണം.

സർക്കാർ/എയ്ഡഡ് ആയുർവേദ കോളേജുകളിലേക്കുള്ള എല്ലാ പ്രവേശന നടപടികളും പൂർത്തിയായി കഴിഞ്ഞതിനാൽ സർക്കാർ/എയ്ഡഡ് ആയുർവേദ കോളേജുകളിൽ അഡ്മിഷൻ നേടിയ വിദ്യാർഥികളെ സ്‌പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല. പി.ജി ഡിപ്ലോമ (നേത്രരോഗ)-1 വിഭാഗത്തിലെ (ജനറൽ കാറ്റഗറി) ജനറൽ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച പി.ജി ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതും നിലവിൽ ഇതേ സ്‌പെഷ്യാലിറ്റിയിൽ (നേത്ര രോഗ) അഡ്മിഷൻ നേടാത്ത വിദ്യാർഥികൾക്കും സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. പി.ജി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ 27ന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് 12 വരെ നടക്കും. ഫോൺ: 0471-2339307. കൂടുതൽ വിവരങ്ങൾക്ക്: www.ayurveda.kerala.gov.in. 

click me!