തൃശൂര്‍ ഗവ. ലോ കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 27ന്

Web Desk   | Asianet News
Published : Nov 25, 2020, 09:23 AM IST
തൃശൂര്‍ ഗവ. ലോ കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 27ന്

Synopsis

എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായവര്‍ക്കാണ് സ്പോട്ട് അഡ്മിഷന് അര്‍ഹത. 

തൃശൂർ: തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് ത്രിവത്സര എല്‍എല്‍ബി കോഴ്സിന്റെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്(5), സ്റ്റേറ്റ് മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കും പഞ്ചവത്സര ബിബിഎ, എല്‍എല്‍ബി കോഴ്സിലെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്(1), മുസ്ലീം(1), സ്റ്റേറ്റ് മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തും. 

എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായവര്‍ക്കാണ് സ്പോട്ട് അഡ്മിഷന് അര്‍ഹത. പ്രവേശനത്തിന് വരുന്നവര്‍ രാവിലെ 11 മണിക്ക് മുമ്പായി പ്രോസ്പെക്റ്റസില്‍ വ്യവസ്ഥ ചെയ്തതനുസരിച്ചുളള സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസ്സല്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ രക്ഷിതാവിനോടൊപ്പം ഹാജരാകണം. തെരഞ്ഞെടുക്കുന്നവര്‍ ഫീസ് അന്നു തന്നെ ഓഫീസില്‍ അടയ്ക്കണം. ഫോണ്‍: 0487-2360150. വെബ്‌സൈറ്റ് വിലാസം- glcthrissur.com

PREV
click me!

Recommended Stories

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ അധ്യാപക ഒഴിവ്
171 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം; ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം