Spot Admission| കൈമനം വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ നവംബർ 19ന്

Web Desk   | Asianet News
Published : Nov 15, 2021, 04:49 PM IST
Spot Admission| കൈമനം വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ നവംബർ 19ന്

Synopsis

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ നവംബർ 19ന് നടക്കും.

തിരുവനന്തപുരം: തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ (diploma Courses) ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ (spot admission) നവംബർ 19ന് നടക്കും. 2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളും മതിയായ ഫീസും സഹിതം യഥാസമയം ഹാജരാകണം. ഒന്നു മുതൽ 50,000 വരെ റാങ്കുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2) രാവിലെ 9 മണിക്കും 10 മണിക്കുമിടയിൽ ഹാജരാകണം. 50,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2) രാവിലെ 10 മുതൽ 11 വരെ ഹാജരാകണം.

വിദ്യാർഥിനികൾ സമയപരിധിക്കകത്ത് ഹാജരായി രജിസ്‌ട്രേഷൻ നടത്തണം. വൈകി എത്തുന്നവരെ യാതൊരു കാരണവശാലും രജിസ്‌ട്രേഷൻ നടത്താൻ അനുവദിക്കില്ല. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസൽ ഹാജരാക്കണം. എസ്.സി/എസ്.ടി/ഒരു ലക്ഷത്തിന് താഴെ വരുമാനമുള്ള മറ്റ് വിഭാഗക്കാർ 1000 രൂപയും (എ.ടി.എം മുഖേന മാത്രം) മറ്റുള്ളവർ 3780 രൂപയും (എ.ടി.എം മുഖേന മാത്രം) പി.ടി.എ ഫണ്ടിലേക്കുള്ള തുകയും (പണമായി മാത്രം) അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

ചാക്ക ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, വയർമാൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 17ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത. ഡ്രാഫ്റ്റ്‌സ്മാൻ സിവിലിന് ആട്ടോ കാഡ് ഉള്ളവരെ മാത്രമേ പരിഗണിക്കൂ.


 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു