SSC CGL Exam: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ​ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ അപേക്ഷ ക്ഷണിച്ചു; ജനുവരി 23 അവസാന തീയതി

Web Desk   | Asianet News
Published : Dec 24, 2021, 12:32 PM IST
SSC CGL Exam: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ​ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ അപേക്ഷ ക്ഷണിച്ചു; ജനുവരി 23 അവസാന തീയതി

Synopsis

ഉദ്യോഗാർത്ഥികൾക്ക് 2022 ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (Staff Selection Commission), കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ (Combined Graduate Level examination) അല്ലെങ്കിൽ എസ്എസ്‌സി സിജിഎൽ റിക്രൂട്ട്‌മെന്റ് 2021-22 ടയർ 1 പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ ഗ്രൂപ്പ് ബി, സി സർക്കാർ ജോലികൾക്കായിട്ടാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.  ഉദ്യോഗാർത്ഥികൾക്ക് 2022 ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ൽ കൂടുതൽ വിശദാംശങ്ങൾ നേടുകയും ചെയ്യാം.

SSC CGL റിക്രൂട്ട്‌മെന്റ് 2021-22 രണ്ട് ഘട്ടങ്ങളിലായി നടക്കും. ടയർ 1 പരീക്ഷയുടെ തീയതി യഥാസമയം റിലീസ് ചെയ്യും.  2022 ഏപ്രിലിൽ മാസത്തിലാണ് പരീക്ഷ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. തുടർന്ന്, യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ ടയർ 2 പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യരാകും. എസ്എസ്‌സി സിജിഎൽ വിജ്ഞാപനത്തിൽ വിവിധ വകുപ്പുകളിലായി ആകെ 36  തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് വ്യക്തമാക്കും.  അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, ഇൻസ്പെക്ടർ അല്ലെങ്കിൽ ഇൻകം ടാക്സ്, സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ (GST & സെൻട്രൽ എക്സൈസ്), ഓഡിറ്റർ, JSO തുടങ്ങിയവ ഈ തസ്തികകളിൽ ഉൾപ്പെടുന്നു. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. 

PREV
click me!

Recommended Stories

സിക്ക് പേ നിയമങ്ങളിൽ വൻ മാറ്റവുമായി ബ്രിട്ടൻ, സഹായകമാവുക 9.6 ദശലക്ഷം തൊഴിലാളികൾക്ക്
18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു