എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണ്ണയം: ക്യാമ്പുകളിൽ എത്താൻ കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ്

Web Desk   | Asianet News
Published : Jun 07, 2021, 09:40 AM IST
എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണ്ണയം: ക്യാമ്പുകളിൽ എത്താൻ കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ്

Synopsis

ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. 

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിനും കഴിഞ്ഞ ദിവസം ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിനും പോകുന്ന അധ്യാപകർക്കായി കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെഎസ്ആർടിസി ഡിപ്പോയുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.

എസ്‌എസ്‌എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന്‌ 70 ക്യാമ്പുകളിലായി 12,512 അധ്യാപകരേയും ടി എച്ച്എസ്‌എൽ സി പരീക്ഷയ്‌ക്ക്‌ രണ്ട് ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്. 25 വരെയാണ് എസ്‌എസ്‌എൽസി മൂല്യനിർണയം. പ്ലസ് ടു മൂല്യനിർണയം പുരോഗമിക്കുകയാണ്‌. 80 ശതമാനത്തിലേറെ അധ്യാപകർ ക്യാമ്പുകളിൽ എത്തിയിട്ടുണ്ട്‌.

ബാക്കിയുള്ളവർ കോറന്റെനിലോ കൺടെയ്‌മെന്റ്‌ സോണുകളിലോ ആണ്‌. പ്ലസ്‌ ടു മൂല്യ നിർണയ ക്യാമ്പ്‌ 19 വരെ തുടരും. പ്ലസ്‌ ടു അധ്യാപകർക്കും മൂല്യനിർണയ ക്യാമ്പിലെത്താൻ കെഎസ്‌ആർടിസി പ്രത്യേക സർവീസുകളെ ആശ്രയിക്കാം.

യൂണിറ്റുകളുടെ എൻക്വയറി നമ്പരുകൾ

അടൂർ – 0473-4224764, ആലപ്പുഴ – 0477-2251518, ആലുവ – 0484-2624242, ആനയറ – 0471-2749400, അങ്കമാലി – 0484-2453050, ആര്യനാട് – 0472-2853900, ആര്യങ്കാവ് – 0475-2211300, ആറ്റിങ്ങൽ – 0470-2622202, ചടയമം​ഗലം – 0474-2476200, ചാലക്കുടി – 0480-2701638, ചങ്ങനാശേരി – 0481-2420245, ചാത്തന്നൂ‍ർ – 0474-2592900ചെങ്ങന്നൂ‍ർ – 0479-2452352, ചേ‍ർത്തല – 0478-2812582, ചിറ്റൂ‌ർ – 0492-3227488, എടത്വ – 0477-2215400, ഈഞ്ചക്കൽ – 0471-2501180, ഈരാറ്റുപേട്ട – 0482-2272230, എറണാകുളം – 0484-2372033, എരുമേലി – 0482-8212345, ​ഗുരുവായൂ‍ർ – 0487-2556450, ഹരിപ്പാ‍ട് – 0479-2412620, ഇരിങ്ങാലക്കുട – 0480-2823990, കൽപ്പറ്റ – 0493-6202611, കാഞ്ഞങ്ങാട് – 0467-2200055, കണിയാപുരം – 0471-2752533, കണ്ണൂർ – 0497-2707777, കരുനാ​ഗപ്പള്ളി – 0476-2620466, കാസർ​ഗോഡ് – 0499-4230677, കാട്ടാക്കട – 0471-2290381, കട്ടപ്പന – 0486-8252333, കായംകുളം – 0479-2442022, കിളിമാനൂർ – 0470-2672217, കൊടുങ്ങല്ലൂർ – 0480-2803155, കൊല്ലം – 0474-2752008, കോന്നി – 0468-2244555, കൂത്താട്ടുകുളം – 0485-2253444, കോതമം​ഗലം – 0485-2862202, കൊട്ടാരക്കര – 0474-2452622, കോട്ടയം – 0481-2562908, കോഴിക്കോട് – 0495-2723796, കുളത്തൂപ്പുഴ – 0475-2318777, കുമളി – 0486-9224242, മാള – 0480-2890438, മലപ്പുറം – 0483-2734950, മല്ലപ്പള്ളി – 0469-2785080, മാനന്തവാടി – 0493-5240640, മണ്ണാ‍ർകാട് – 0492-4225150, മാവേലിക്കര – 0479-2302282, മൂലമറ്റം – 0486-2252045, മൂവാറ്റുപുഴ – 0485-2832321, മൂന്നാ‍ർ – 0486-5230201, നെടുമങ്ങാട് – 0472-2812235, നെടുങ്കണ്ടം – 04868-234533, നെയ്യാറ്റിൻകര – 0471-2222243, നിലമ്പൂർ – 04931-223929, നോർത്ത് പറവൂർ – 0484-2442373, പാലാ – 0482-2212250, പാലക്കാട് – 0491-2520098, പാലോട് -0472-2840259, പമ്പ – 0473-5203445, പന്തളം – 0473-4255800, പാപ്പനംകോട് – 0471-2494002, പാറശ്ശാല – 0471-2202058, പത്തനംതിട്ട – 0468-2222366, പത്തനാപുരം – 0475-2354010, പയ്യന്നൂർ – 0498-5203062, പെരിന്തൽമണ്ണ – 0493-3227342, പേരൂ‍ർക്കട – 0471-2433683, പെരുമ്പാവൂർ – 0484-2523416, പിറവം – 0485-2265533, പൊൻകുന്നം – 0482-82213, പൊന്നാനി – 0494-2666396, പൂവാ‍ർ – 0471-2210047, പുനലൂർ – 0475-2222626, പുതുക്കാട് – 0480-2751648, റാന്നി – 04735-225253, സുൽത്താൻ ബത്തേരി – 0493-6220217, തലശ്ശേരി – 0490-2343333, താമരശ്ശേരി – 0495-2222217, തിരുവല്ല – 0469-2602945, തിരുവമ്പാടി – 0495-2254500, തൊടുപുഴ – 0486-2222388, തൊട്ടിൽപാലം – 0496-2566200, തൃശൂർ – 0487-2421150, തിരുവന്തപുരം സെൻട്രൽ – 0471-2323886, തിരുവന്തപുരം സിറ്റി – 0471-2575495, വടകര – 0496-2523377, വടക്കാഞ്ചേരി – 0492-2255001, വൈക്കം – 0482-9231210, വെള്ളനാട് – 0472-2884686, വെഞ്ഞാറമൂട് – 0472-2874141, വികാസ് ഭവൻ – 0471-2307890, വിതുര – 0472-2858686, വിഴിഞ്ഞം – 0471-2481365

ഇത് കൂടാതെ കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7), ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation, വാട്സാപ്പ് നമ്പർ – 8129562972,  എന്നീ നമ്പരുകളിലും ആവശ്യമായ അന്വേഷണങ്ങൾ നടത്താവുന്നതാണ്.


 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം