എസ്എസ്എൽസി യോ​ഗ്യത മതി, കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ഒഴിവുകൾ, ഉടന്‍ നിയമനം

Published : Jun 04, 2025, 12:50 PM IST
എസ്എസ്എൽസി യോ​ഗ്യത മതി, കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ഒഴിവുകൾ, ഉടന്‍ നിയമനം

Synopsis

ജില്ലാതലത്തിൽ വരുന്ന ഒഴിവ് അനുസരിച്ചായിരിക്കും നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ കരാർ വഴി നിയമനം നടത്തും.

തിരുവനന്തപുരം: കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ഉത്തരവായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എൽസി, അല്ലെങ്കിൽ തത്തുല്ല്യ വിദ്യാഭ്യാസവും സർക്കാർ അം​ഗീകൃത ഇലക്ട്രീഷ്യൻ/ വയർമാൻ ട്രെഡിൽ രണ്ടു വർഷത്തെ സ്റ്റേറ്റ്/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും പോസ്റ്റിൽ കയറാനുമുള്ള കഴിവുമാണ് യോ​ഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 ദിവസത്തെ പരിശീലനത്തിന് ശേഷമായിരിക്കും നിയമനം. വനിതകളെ പരി​ഗണിക്കില്ല. ജില്ലാതലത്തിൽ വരുന്ന ഒഴിവ് അനുസരിച്ചായിരിക്കും നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ കരാർ വഴി നിയമനം നടത്തും. മഴക്കെടുതി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് അടിയന്തമായി നിയമനം നടത്തുന്നത്. 

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു