7547 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു; പരീക്ഷ നവംബര്‍ 14 മുതല്‍

Published : Sep 12, 2023, 07:28 PM IST
7547 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു; പരീക്ഷ നവംബര്‍ 14 മുതല്‍

Synopsis

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. 

തിരുവനന്തപുരം : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ (എക്‌സിക്യുട്ടീവ്) പരീക്ഷക്ക്  ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് 5056 ഉം വനിതകൾക്ക് 2491 ഒഴിവുകളുമാണുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. 

പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റ ഔദ്യോഗിക  വെബ്‍സൈറ്റായ https://ssc.nic.inൽ പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസില്ല. യോഗ്യത, പരീക്ഷ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്‍സൈറ്റുകളിൽ 2023 സെപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

Read also: യു.കെയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക വഴി നിയമനം; എല്ലാ ദിവസവും ഇന്റര്‍വ്യൂ, ഇപ്പോള്‍ അപേക്ഷിക്കാം

ഐഐഎസ്‌ടി സ്ഥാപക ദിനാഘോഷവും ചന്ദ്രയാൻ ഉത്സവവും സെപ്റ്റംബർ 14ന്
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്‌ടി)യുടെ 15-ാം സ്ഥാപക ദിനവും ചന്ദ്രയാൻ ഉത്സവവും  പൂർവ്വ വിദ്യാർത്ഥി ദിനവും 2023 സെപ്റ്റംബർ 14 ന് (വ്യാഴാഴ്ച) ആഘോഷിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ.വീരമുത്തുവേൽ, പ്രോജക്ട് ഡയറക്ടർ, ശ്രീമതി. കൽപ്പന കെ, അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്യും . ഐഐഎസ്‌ടി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരും പങ്കെടുക്കും.  പരിപാടിയുടെ ഭാ​ഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഐഐഎസ്‌ടിയിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെയ്ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ