SSC Exam : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ഫെബ്രുവരി 6 ന്; ഹാൾടിക്കറ്റ് യാത്രാരേഖയായി കണക്കാക്കും

Published : Feb 04, 2022, 07:45 PM IST
SSC Exam : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ഫെബ്രുവരി 6 ന്; ഹാൾടിക്കറ്റ് യാത്രാരേഖയായി കണക്കാക്കും

Synopsis

സര്‍ക്കാര്‍ അന്നേദിവസം (06/02/2022ഞായറാഴ്ച) ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത പരീക്ഷ യാതൊരു തടസ്സവുമില്ലാതെ കൃത്യമായി നടത്തും.

ഇടുക്കി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (Staff Selection Commission Examination) മുന്‍ നിശ്ചയ പ്രകാരം രാജ്യവ്യാപകമായി നടത്തുന്ന കാമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (Combined Graduate Level) (ടൈര്‍ -3-വിവരണാത്മക രീതിയിലുള്ള പരീക്ഷ ഫെബ്രുവരി 06 ന് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി നടത്തും. രാവിലെ 11 മുതല്‍ 12 വരെയാണ് പരീക്ഷ സമയം.

സര്‍ക്കാര്‍ അന്നേദിവസം (06/02/2022ഞായറാഴ്ച) ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത പരീക്ഷ യാതൊരു തടസ്സവുമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷ ചുമതലയുള്ള ജീവനക്കാര്‍ക്കും അന്നേ ദിവസം പരീക്ഷാവശ്യത്തിനായി യാത്ര ചെയ്യുന്നതിന് തടസ്സമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിക്ക് സര്‍ക്കാര്‍ പ്രിന്‍സിപ്പൽ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ ഇ അഡ്മിറ്റ് കാര്‍ഡ് / ഹാള്‍ ടിക്കറ്റ്, ജീവനക്കാരുടെ ഓഫീസ്  കോളേജ് തിരിച്ചറിയല്‍ രേഖ എന്നിവ ഈ ആവശ്യത്തിന് മാത്രമായി യാത്രാരേഖയായി കണക്കാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

 

 

PREV
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ