സംസ്കൃത സർവ്വകലാശാലയിൽ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നു

Published : Feb 16, 2026, 03:41 PM IST
Sanskrit University

Synopsis

കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹായത്തോടെയാണ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. സര്‍വ്വകലാശാലയുടെ പ്രാദേശിക കാമ്പസുകളിലും സ്റ്റാര്‍ട്ട് അപ് പദ്ധതി നടപ്പിലാക്കുമെന്നും ആര്‍. അജയന്‍ പറഞ്ഞു.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രൂപകല്പന ടെക്നോളജി ബിസിനസ് ഇന്‍ക്യൂബേറ്ററിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുമെന്ന് സിന്‍ഡിക്കേറ്റ് അംഗവും രൂപകല്പന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനുമായ ആര്‍. അജയന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന നൂതനമായ ആശയങ്ങള്‍ക്ക് അനുസൃതമായി കാലാനുസൃതമായ പ്രൊഡക്ടുകള്‍ നിര്‍മ്മിക്കുന്ന വിധത്തിലാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ വിഭാവനം ചെയ്യുന്നത്. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ രൂപകല്പന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ട് അപ് ശില്പശാലയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹായത്തോടെയാണ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. സര്‍വ്വകലാശാലയുടെ പ്രാദേശിക കാമ്പസുകളിലും സ്റ്റാര്‍ട്ട് അപ് പദ്ധതി നടപ്പിലാക്കുമെന്നും ആര്‍. അജയന്‍ പറഞ്ഞു.

വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, ഡോ. വി. കെ. ഭവാനി, ഡോ. ടി. ജി. ജ്യോതിലാല്‍, ഡോ. ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ അസിസ്റ്റന്റ് മാനേജര്‍ എം. കൃഷ്ണകുമാര്‍ ക്ലാസ് നയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മാനേജ്‌മെന്റ്‌ ട്രെയിനിയാകാം, പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് അവസരം; അപേക്ഷ ക്ഷണിച്ചു
സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തികയിൽ ഒഴിവ്