SBI PO Prelims Result : എസ്ബിഐ പിഒ പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടതെങ്ങനെ?

Web Desk   | Asianet News
Published : Dec 15, 2021, 04:33 PM IST
SBI PO Prelims Result :  എസ്ബിഐ പിഒ പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടതെങ്ങനെ?

Synopsis

പ്രിലിമിനറി പരീക്ഷ പാസ്സായവർക്ക് പ്രധാന പരീക്ഷ എഴുതാൻ യോ​ഗ്യത ലഭിക്കും. പ്രധാന പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. രജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോ​ഗിച്ച് പരീക്ഷ ഫലം പരിശോധിക്കാം. 

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank Of India)യുടെ പ്രൊബേഷണറി ഓഫീസർ (Probationary Officer) തസ്തികയിലേക്ക് നടന്ന പ്രാഥമിക പരീക്ഷ ഫലം (Preliminary Exam Result) പ്രഖ്യാപിച്ചു. നവംബർ 20, 21,27 എന്നീ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്. എസ് ബി ഐ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയെഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ sbi.co.in വഴി പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.

2056 പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവിലേക്കുള്ള നിയമനത്തിന്റെ ആദ്യപടിയായിട്ടാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. ഈ വർഷം 10 ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ ഒഴിവുകളിലേക്ക് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. പ്രിലിമിനറി പരീക്ഷ പാസ്സായവർക്ക് പ്രധാന പരീക്ഷ എഴുതാൻ യോ​ഗ്യത ലഭിക്കും. പ്രധാന പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. രജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോ​ഗിച്ച് പരീക്ഷ ഫലം പരിശോധിക്കാം. 

ഉദ്യോ​ഗാർത്ഥികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരിയർ പോർട്ടൽ sbi.co.in സന്ദർശിക്കുക. ഹോംപേജിൽ 'Recruitment of Probationary Officers, Marks Secured by the Candidate എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  രജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുക. പ്രിലിമിനറി പരീക്ഷയുടെ മാർക്ക് സ്ക്രീനിൽ കാണാം. പിന്നീടുള്ള ആവശ്യങ്ങൾക്കായി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഉടൻ തന്നെ പ്രധാന പരീക്ഷ തീയതിയും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ അപ്ഡേഷൻസിനായി ഉദ്യോ​ഗാർത്ഥികൾ ഔദ്യോ​ഗിക വെബ്സൈറ്റ് കൃത്യമായി പരിശോധിക്കുക. 

 

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം