സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എസ്ഒ ഒഴിവുകൾ; തെരഞ്ഞെടുപ്പ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ

By Web TeamFirst Published Jun 24, 2020, 4:12 PM IST
Highlights

അപേക്ഷിച്ചവരിൽനിന്നും തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനായി വിളിക്കും. അഭിമുഖ സമയത്ത് ബയോഡാറ്റ, തിരിച്ചറിയൽ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെയെല്ലാം അസ്സൽ രേഖകൾ ഹാജരാക്കണം.

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. sbi.co.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി  ജൂലൈ 13 ആണ്. വിവിധ കാറ്റഗറികളിലായി ആകെ 20 ഒഴിവാണുളളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിച്ചവരിൽനിന്നും തിരഞ്ഞെടുക്കുന്നവരെ അഭിമുഖത്തിനായി വിളിക്കും. അഭിമുഖ സമയത്ത് ബയോഡാറ്റ, തിരിച്ചറിയൽ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെയെല്ലാം അസ്സൽ രേഖകൾ ഹാജരാക്കണം.

അപേക്ഷാർത്ഥികൾ സിഎ/എംബിഎ (ഫിനാൻസ്)/പിജിഡിഎം (ഫിനാൻസ്)/പിജിഡിബിഎം (ഫിനാൻസ്) അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നോ കോളേജിൽനിന്നോ തത്തുല്യമായ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം. പ്രായം: 25 വയസ്സിനു താഴെയാകാനോ 35 വയസ്സിൽ കൂടാനോ പാടില്ല. 2020 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് മുഖേന ഫീസ് അടയ്ക്കാം. എസ്‌സി/എസ്ടി, പിഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് അടയ്ക്കേണ്ട. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 42,020-51,490 പരിധിയിൽ ശമ്പളം ലഭിക്കും. ഇതിനു പുറമേ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

click me!