സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷ ഇന്ന്; 418 കേന്ദ്രങ്ങൾ, 1,12,097 പരീക്ഷാർത്ഥികൾ

Web Desk   | Asianet News
Published : Aug 05, 2021, 08:42 AM IST
സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷ ഇന്ന്; 418 കേന്ദ്രങ്ങൾ, 1,12,097 പരീക്ഷാർത്ഥികൾ

Synopsis

കൊവിഡ് സാഹചര്യത്തിൽ തിരക്കൊഴിവാക്കാനായി 77 താലൂക്കുകൾ കേ​ന്ദ്രീകരിച്ച്​​ 415 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി. കൊവിഡ്​ ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. രാവിലെ പത്ത്​ മുതൽ 12.30 വരെ ​ ഫിസിക്സ്​, കെമിസ്​ട്രി പരീക്ഷയും ഉച്ചക്ക്​ 2.30 മുതൽ അഞ്ച്​ വരെ​ കണക്ക്​ പരീക്ഷയും നടക്കും. 

സംസ്​ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ 1,12,097 പേർ​ പരീക്ഷ എഴുതും​. ദുബൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്​. കൊവിഡ് സാഹചര്യത്തിൽ തിരക്കൊഴിവാക്കാനായി 77 താലൂക്കുകൾ കേ​ന്ദ്രീകരിച്ച്​​ 415 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി. കൊവിഡ്​ ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി കെ.എസ്.ആ‌ർ.ടി.സി പ്രത്യേക സ‌ർവീസ് നടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ