
തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷ പരിഷ്ക്കരണം (CBSE Examination Reform) കോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ ആലോചനയുമായി ഒരു വിഭാഗം (Students)വിദ്യാർത്ഥികള്‍. പരിഷ്ക്കരിച്ച പരീക്ഷരീതി അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. ഭാവി ഇരുട്ടിലാക്കുന്നനടപടിയാണ് സിബിഎസ് സിയുടേതെന്നാണ് ആക്ഷേപം. 'നേരത്തെത്തെ പരീക്ഷയായിരുന്നെങ്കിൽ തെറ്റായാലും മാർക്ക് ലഭിക്കും. സബ്ജക്റ്റീവ് ആയ പരീക്ഷആണെങ്കിൽ പഠിച്ചതൊക്കെ എഴുതാൻ സാധിക്കും.' ഇന്നലെ നടന്ന പന്ത്രണ്ടാം ക്ലാസിലെ ECONOMICS പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ പ്രതികരണങ്ങളാണിത്.
മൾട്ടിപ്പിള്‍ ചോയിസ് രീതിയിലുള്ള പരീക്ഷയോട് ഒരു തരത്തിലും പൊരുത്തപ്പെടാനാവുന്നില്ലെന്നാണ് പരാതി. 'എക്സ്പെരിമെന്റൽ ചെയ്യുമ്പോൾ അത് നമ്മുടെ മാർക്കിനെ അഫക്റ്റ് ചെയ്യും. അത് ഭാവിയെയും ബാധിക്കും.' വിദ്യാര്‍ത്ഥികളിലൊരാള്‍ പറയുന്നു. പുതിയ രീതിയിൽ പരീക്ഷ എഴുതാൻ വേണ്ടത്ര പരിശീലനം കിട്ടിയില്ലെന്നും ഇവർക്ക് ആക്ഷേപമുണ്ട്. മഹാമാരിക്കാലത്തെ പ്രതിസന്ധിക്ക് ശേഷം വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ പരിഷ്ക്കരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥി സംഘടനകൾ. 'എന്തിനാണ് ധ്യതിപിടിച്ച് സർക്കാർ പരീക്ഷ നടത്തുന്നത്. കുട്ടികൾക്ക് വാക്സീൻ നൽകിയിട്ടില്ല. മറ്റു മാർഗങ്ങൾ സ്വീകരിക്കണമായിരുന്നു.' എൻഎസ് യു ദേശീയ സെക്രട്ടറി ലോഗേഷ് ചുഹ് ചോദിക്കുന്നു.
സംസ്ഥാനപരീക്ഷ ബോർഡുകൾ ഉൾപ്പെടെ പരീക്ഷ ലളിതമാക്കുന്നു. ആ പാഠ്യരീതി പിന്തുടരുന്ന കുട്ടികളേക്കാള്‍ പിന്നില്‍ പോയാല്‍ അത് ഭാവിയിലെ സാധ്യതകളെ ബാധിക്കില്ലേയെന്ന ചോദ്യമാണ് ഈ രക്ഷിതാവ് ഉന്നയിക്കുന്നത്. കോളേജുകളിലെ അഡ്മിഷനെ ഇത് ബാധിക്കാൻ ചാൻസുണ്ടെന്ന് രക്ഷിതാവായ ജയകുമാർ അഭിപ്രായപ്പെടുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചക്ക് കേന്ദ്രമന്ത്രി മുന്‍കൈയെടുത്തെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പ്രതികരണം കേന്ദ്രം ഇതുവരെ നടത്തിയിട്ടില്ല. പാര്‍ലമെന്‍റിലടക്കം ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ മൂല്യനിര്‍ണ്ണയം ഉദാരമാകുമോയെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്.