ഗവിയില്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനം 'പരിധിക്ക്'പുറത്ത്, ആശങ്കയോടെ കുട്ടികള്‍

Published : Jun 26, 2020, 10:15 AM IST
ഗവിയില്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനം 'പരിധിക്ക്'പുറത്ത്, ആശങ്കയോടെ കുട്ടികള്‍

Synopsis

വിക്ടേഴ്‌സ് ചാനലില്‍ ക്ലാസ് നടക്കുന്നുണ്ടെങ്കിലും ഈ കുട്ടികള്‍ക്ക് ഇടവേളയാണ്. കാരണം ഇവരുടെ വീട്ടിലൊന്നും കറന്റില്ല.  

പത്തനംതിട്ട: ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രയോജനപ്പെടുത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് പത്തനംതിട്ട ഗവിയിലെ കുട്ടികള്‍. എല്‍പി സ്‌കൂള്‍ മുതല്‍ ബിരുദ തലം വരെയുള്ള 157 കുട്ടികളാണ് പഠിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

വിക്ടേഴ്‌സ് ചാനലില്‍ ക്ലാസ് നടക്കുന്നുണ്ടെങ്കിലും ഈ കുട്ടികള്‍ക്ക് ഇടവേളയാണ്. കാരണം ഇവരുടെ വീട്ടിലൊന്നും കറന്റില്ല. വൈദ്യുതി കണക്ഷന്‍ ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമെ ഈ വീടുകളില്‍ കറന്റ് ഉണ്ടാകു. അതുകൊണ്ട് തന്നെ ടിവി കണ്ടുള്ള വിദ്യാഭ്യാസം ഇവര്‍ക്കം സ്വപ്നം മാത്രം.


മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കിട്ടാത്തതും കുട്ടികളെ വലയ്ക്കുന്നു. ഗവിയില്‍ ഒരിടത്തും ഫോണ്‍ വിളിക്കാനുള്ള റെയ്ഞ്ച് പോലും കിട്ടില്ല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരടക്കം വീട്ടില്‍ ടിവി ഇല്ലാത്ത കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കാന്‍ കെട്ടിടം സജീകരിച്ചെങ്കിലും കറന്റ് വില്ലനാകും. മഴ പെയ്താല്‍ പിന്നെ ദിവസങ്ങളോളം കറന്റ് ഉണ്ടാവില്ല. മുന്‍ പരിചയമില്ലാത്ത ഓണ്‍ലൈന്‍ ക്ലാസ് രക്ഷകര്‍ത്താക്കളുടേയും ആശങ്ക കൂട്ടുന്നു

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍