Latest Videos

Appointments : സ്റ്റുഡന്റ് കൗൺസിലർ താൽക്കാലിക നിയമനം; സപ്പോർട്ടിം​ഗ് എഞ്ചിനീയേഴ്സ് ഒഴിവുകൾ

By Web TeamFirst Published Apr 26, 2022, 5:04 PM IST
Highlights

സ്‌കൂളുകളിലെ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം.

കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ ഏറ്റുമാനൂർ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നീ സ്‌കൂളുകളിലെ (Students Counsellor) സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് (temporary Appointment) അപേക്ഷിക്കാം. 2023 മാർച്ച് 31 വരെയാണ് നിയമനം. യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്യൂ (സ്റ്റുഡന്റ് കൗൺസിലർ പരിശീലനം നേടിയവരായിരിക്കണം). കേരളത്തിനുപുറത്തു നിന്ന് എം.എസ്.സി സൈക്കോളജി യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് നൽകണം. 

കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗിൽ മുൻപരിചയമുള്ളവർക്കും മുൻഗണന. പ്രായം 25- -45. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, മേൽവിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മേയ് 10 നകം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്‌റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസിൽ അപേക്ഷ നൽകണം. വിശദ വിവരത്തിന് ഫോൺ: 04828 202751.

സപ്പോര്‍ട്ടിംഗ് എഞ്ചിനീയേഴ്‌സിനെ നിയമിക്കുന്നു
ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രോജക് ഡിവിഷന്‍ നാട്ടിക ഓഫീസില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയേഴ്‌സിനെ താത്കാലിടാസ്ഥാനത്തില്‍ നിയമിക്കുന്നു. 10 ദിവസത്തേക്ക് പ്രതിദിനം 1,325 രൂപ നിരക്കിലാണ് നിയമനം. എന്‍വയോണ്‍മെന്റല്‍ / ജിയോ ടെക്‌നിക്കല്‍ സ്ട്രക്ച്ചറല്‍ എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും എം.ടെക് ആണ് യോഗ്യത. ഡിസൈന്‍ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 28ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രോജക്ട് ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ഹാജരാകണം.

click me!