സിസ്റ്റം അനലിസ്റ്റ് ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 26

Published : Jun 16, 2020, 04:20 PM IST
സിസ്റ്റം അനലിസ്റ്റ് ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 26

Synopsis

അപേക്ഷകൾ മേലധികാരിയുടെ എൻ.ഒ.സി സഹിതം, റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റ് ഓഫീസിൽ 26ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. 


തിരുവനന്തപുരം: റൂസയുടെ തിരുവനന്തപുരത്തെ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ/സർക്കാർ എൻജിനിയറിങ് കോളേജുകൾ/സർക്കാർ പോളിടെക്‌നിക്കുകളിൽ ജോലി ചെയ്യുന്ന എം.സി.എ/എം.ടെക് കമ്പ്യൂട്ടർ സയൻസ് ബിരുദവും കമ്പ്യൂട്ടർ സോഫ്റ്റ് വെയർ/ഹാർഡ് വെയറിൽ അഞ്ചുവർഷത്തെ പ്രായോഗിക പരിചയവുമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. 

അപേക്ഷകൾ മേലധികാരിയുടെ എൻ.ഒ.സി സഹിതം, റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റ് ഓഫീസിൽ 26ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിലാസം: ദ സ്റ്റേറ്റ് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ, ഉച്ചതാർ ശിക്ഷ അഭിയാൻ (റൂസ), കേരള സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടറേറ്റ്, കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ബിൽഡിംഗ് (ജി.വി.രാജ പവലിയൻ), പി.എം.ജി. ജംഗ്ഷൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033. ഫോൺ:0471-2988035/2303036.
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ