തമിഴ്നാട്ടിൽ ബിരുദ, ബിരുദാനന്തര അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 15ന് ശേഷം

By Web TeamFirst Published Sep 2, 2020, 11:02 AM IST
Highlights

നേരത്തെ സെപ്റ്റംബർ 30-ന് അകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. 

ചെന്നൈ: തമിഴ്നാട്ടിൽ ബിരുദ, ബിരുദാനന്തര അവസാന വർഷ പരീക്ഷകൾ  സെപ്റ്റംബർ 15ന് ശേഷം. പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പരീക്ഷ എഴുതാൻ എത്തുന്നവർക്ക് ക്വാറൻ്റീൻ ഇളവുകൾ നൽകുമെന്ന് തമിഴ്നാട് സർക്കാര്‍ അറിയിച്ചു.

നേരത്തെ സെപ്റ്റംബർ 30-ന് അകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് സംസ്ഥാനങ്ങൾക്ക് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. 

പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് യുജിസിയുടെ അനുമതി തേടാമെന്നും സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി. യുജിസി തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. 

യുജിസി സംസ്ഥാനങ്ങളുടെ ആവശ്യം തള്ളിയാൽ, പരീക്ഷ നടത്താൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. നേരത്തേ തമിഴ്നാട് എല്ലാ അവസാനവർഷ യുജി, പിജി പരീക്ഷകൾക്കും റജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഓൾ പാസ് ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. 

പരീക്ഷാഫീസ് അടച്ചിട്ടുണ്ടെങ്കിൽ എല്ലാ വിദ്യാർത്ഥികളെയും കോഴ്സ് ഭേദമില്ലാതെ പാസ്സാക്കാനായിരുന്നു തീരുമാനം. എല്ലാ കോഴ്സുകൾക്കും ഇത് ബാധകവുമായിരുന്നു. ഈ തീരുമാനം സുപ്രീംകോടതിയുടെ ഉത്തരവോടെ റദ്ദായി.

click me!