ഒഡെപെക് മുഖേന ഖത്തറില്‍ അധ്യാപക ഒഴിവുകള്‍; ഏപ്രില്‍ 12-നകം അപേക്ഷിക്കാം

Web Desk   | Asianet News
Published : Apr 10, 2021, 02:33 PM IST
ഒഡെപെക് മുഖേന ഖത്തറില്‍ അധ്യാപക ഒഴിവുകള്‍; ഏപ്രില്‍ 12-നകം അപേക്ഷിക്കാം

Synopsis

ഇക്കണോമിക്‌സ് & ബിസിനസ്സ് സ്റ്റഡീസ്, ആര്‍ട്‌സ്/മ്യൂസിക്, ഫിസിക്കല്‍ എജ്യുക്കേഷന്‍ & സ്വിമ്മിങ്, ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി, സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നിങ്ങനെയാണ് ഒഴിവുള്ള വിഷയങ്ങള്‍.  

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഖത്തറിലേക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും 3 മുതല്‍ 5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ആകെ ഒഴിവുകൾ എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ല. 3500-7500 QAR(70000-150000 രൂപ) ശമ്പളം. 

ഇക്കണോമിക്‌സ് & ബിസിനസ്സ് സ്റ്റഡീസ്, ആര്‍ട്‌സ്/മ്യൂസിക്, ഫിസിക്കല്‍ എജ്യുക്കേഷന്‍ & സ്വിമ്മിങ്, ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി, സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നിങ്ങനെയാണ് ഒഴിവുള്ള വിഷയങ്ങള്‍.  ഉയര്‍ന്ന പ്രായപരിധി 50 വയസ്. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 12. eu@odepc.in എന്ന ഇമെയില്‍ മുഖേനയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് odepc.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.
 

PREV
click me!

Recommended Stories

മജിസ്ട്രേറ്റ്, 18 സൂപ്പർവൈസർമാർ, 12 പൊലീസുകാർ, കനത്ത സുരക്ഷയിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയത് ഒരു വിദ്യാർത്ഥി
ജോലി പോകുമോ എന്ന് പേടിയുണ്ടോ? കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ എഐ കോഴ്സുകൾ പഠിക്കാം