എം.ആർ.എസ് അധ്യാപക ഒഴിവുകൾ: 26 നും 27 നും കൂടിക്കാഴ്ച

Web Desk   | Asianet News
Published : Jul 21, 2021, 10:03 AM IST
എം.ആർ.എസ് അധ്യാപക ഒഴിവുകൾ: 26 നും 27 നും കൂടിക്കാഴ്ച

Synopsis

സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുക്കും. 


തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്താൻ സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുക്കും.  പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർക്ക് ജൂലൈ 26ന് രാവിലെ ഒമ്പതിനും മറ്റുള്ള ജില്ലകളിലെ എം.ആർ.എസ്. സ്‌കൂളുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർക്ക് 27ന് രാവിലെ ഒമ്പതിന്  നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!