കേരള സർവകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ ഒഴിവുകൾ

Published : Mar 18, 2025, 05:44 PM IST
കേരള സർവകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ ഒഴിവുകൾ

Synopsis

പ്രോജക്ട് ഫെല്ലോ വാക്ക് - ഇൻ - ഇൻ്റർവ്യൂ മാർച്ച് 21ന് 10 മണിയ്ക്ക് സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ജിയോളജി പഠന വകുപ്പിൽ നടക്കും. 

കേരള സർവകലാശാല അപേക്ഷ ക്ഷണിക്കുന്നു. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ കമ്പ്യൂട്ടേഷണൽ ബയോളജി & ബയോ ഇൻഫർമാറ്റിക്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക. (http://www.keralauniversity.ac.in/jobs)

പ്രോജക്ട് ഫെല്ലോ - വാക് - ഇൻ - ഇന്റർവ്യൂ

കേരള സർവകലാശാല കാര്യവട്ടത്തെ ജിയോളജി പഠന വകുപ്പിൽ താത്ക്കാലികാടിസ്ഥാനത്തിൽ പത്ത് മാസക്കാലയളവുള്ള പ്രോജക്ടിലേയ്ക്കും എട്ട് മാസക്കാലയളവുള്ള പ്രോജക്ടിലേയ്ക്കും പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. പ്രതിമാസ വേതനം: 18,000 രൂപ. യോഗ്യത: ജിയോളജി/എർത്ത് സയൻസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ജിയോളജി ഇൻഫർമാറ്റിക്സിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 21ന് 10 മണിയ്ക്ക് സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ജിയോളജി പഠന വകുപ്പിൽ വാക് - ഇൻ - ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക. (http://www.keralauniversity.ac.in/jobs

READ MORE: പ്രമുഖ കമ്പനികൾ അണിനിരക്കും, 200ൽ അധികം അവസരങ്ങൾ; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തൊഴിൽ മേള മാർച്ച് 22ന്

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ