കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പഠനം; ജ്വല്ലറി റീട്ടെയില്‍ മാനേജ്‌മെന്റ കോഴ്‌സ്

Published : May 05, 2022, 10:38 PM IST
കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പഠനം; ജ്വല്ലറി റീട്ടെയില്‍ മാനേജ്‌മെന്റ കോഴ്‌സ്

Synopsis

അപേക്ഷ ലഭിക്കുവാനുള്ള അവസാന തീയതി മെയ് 15. 

തിരുവനന്തപുരം: കെല്‍ട്രോണ്‍ (keltron) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ (journalism Course) ജേണലിസം കോഴ്‌സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയിലും പരിശീലനം നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ലഭിക്കുവാനുള്ള അവസാന തീയതി മെയ് 15. ഫോണ്‍ : 9544 958 182, വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014.

ജ്വല്ലറി റീട്ടെയില്‍ മാനേജ്‌മെന്റ കോഴ്‌സ്
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറിയുടെ സഹകരണത്തോടെ ജ്വല്ലറി റീട്ടെയില്‍ മാനേജ്‌മെന്റില്‍ മൂന്ന് മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പ്ലസ്ടു വിജയിച്ച 18 നും 26 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് ഏഴിന് രാവിലെ 10ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഡ്മിഷന്‍ മേള മുഖേന കോഴ്‌സ് പ്രവേശനം നേടാം. ഫോണ്‍:  04832734737.

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ