ഡയറി എക്സ്റ്റൻഷൻ ഓഫീസർ താൽകാലിക നിയമനം; സംവരണ തസ്തികയിലേക്ക്

Published : Oct 30, 2020, 08:32 AM IST
ഡയറി എക്സ്റ്റൻഷൻ ഓഫീസർ താൽകാലിക നിയമനം; സംവരണ തസ്തികയിലേക്ക്

Synopsis

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ ഒരു താൽകാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). ശമ്പളം 39500-83000 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദം. 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തിൽ മൂകബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു